പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിെന്‍റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്‍റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു.

സിജി മംഗലത്ത്കരോട്ട്

പ്രസിഡൻ്റ്

ടോമി ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സെമീന നാസർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി കെ ദാസൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മഞ്ജു സാബു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപാ എം കുര്യാക്കോസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

സംസ്ഥാന കർഷക അവാർഡ് - ശ്രീ.സി അച്ചുതമേനോൻ സ്മാരക അവാർഡ്

 സംസ്ഥാന കർഷക അവാർഡ് 2025 -എറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം2023–24, 2024–25, 2025–26 എന്നീ സാമ്പത്തിക വർഷങ്ങളിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സമഗ്രമായ കാർഷിക ക്ഷേമ പ്രവർത്തനങ്ങളും ശ്രദ്ധേയമായ കാർഷിക ഇടപെടലുകളും പരിഗണിച്ചാണ് എറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ശ്രി. സി അച്ചുതമേനോൻ  സ്മാരക പുരസ്കാരത്തിന് പഞ്ചായത്തിനെ അർഹമാക്കിയിരിക്കുന്നത്.പഞ്ചായത്തും കൃഷിവകുപ്പും കുടുംബശ്രീയും കർഷക സമൂഹവും കൈകോർത്തുകൊണ്ട് കൃഷിയിടങ്ങളിൽ സൃഷ്ടിച്ച പ്രകടമായ മാറ്റങ്ങളും, കാർഷിക മേഖലയെ കൂടുതൽ സജീവവും സ്വയംപര്യാപ്തവുമാക്കുന്നതിനായി നടത്തിയ ഇടപെടലുകളും ഈ അംഗീകാരത്തിന് പ്രത്യേക പരിഗണന ലഭിച്ച ഘടകങ്ങളാണ്.ഇതോടൊപ്പം, ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പഞ്ചായത്ത് കാർഷിക നഴ്സറി പ്രത്യേകം എടുത്തുപറയേണ്ടതാണ്.പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച കാർഷിക നഴ്സറി കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ട ഒരു വിജയകരമായ മാതൃകാ സംരംഭമായി മാറിയിരിക്കുകയാണ്. സ്വന്തമായി കാർഷിക നഴ്സറിയുള്ള പഞ്ചായത്ത് എന്ന അഭിമാനപദവി നേടാൻ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

2000 ഒക്ടോബർ മാസം 2 ന് രൂപീകൃതമായ ഒരു മലയോര പഞ്ചായത്താണ് ഉളിക്കൽഗ്രാമപഞ്ചായത്ത്. ഒരു വാടകമുറിയിൽ ചുരുങ്ങിയ സൌകര്യങ്ങളും 50000/- രൂപയുടെ സർക്കാർ ഗ്രാന്‍റുമായി ആരംഭിച്ച ഈപഞ്ചായത്തിന്റെ വികസനം അതിവേഗത്തിലായിരുന്നു. ഓഫീസ്  സമുച്ചയം നിർമ്മിക്കാൻ സ്ഥലംവിലക്കുവാങ്ങി 2004ൽ ആരംഭിച്ച കെട്ടിട നിർമ്മാണം ഒറ്റവർഷം കൊണ്ട് പൂർത്തികരിച്ച് സ്വന്തം കെട്ടിടത്തിലേക്ക്പ്രവർത്തനംമാറ്റാൻപഞ്ചായത്തിന് സാധിച്ചു.ഇപ്പോൾജില്ലയിലെമറ്റേത് പഞ്ചായത്തിനോടുംകിടപിടിക്കുന്ന സൌകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസും ഘടകസ്ഥാപനങ്ങളും,ഓഫീസുകളുംപഞ്ചായത്തിനുണ്ട്.

കൂടുതൽ വായിക്കുക