ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണൂർജില്ലയിൽഇരിട്ടിതാലൂക്കിൽഇരിക്കൂർബ്ലോക്കിൽപ്പെട്ടഉളിക്കൽഗ്രാമപഞ്ചായത്ത് 74.79 ച.കി.മീറ്റർ വിസ്തൃതിയുള്ള പഞ്ചായത്താണ്. ഈ ഗ്രാമ പഞ്ചായത്തിന്റെഅതിർത്തികൾ കിഴക്ക് പായം പഞ്ചായത്തും കർണ്ണാടക സ്റ്റേറ്റും പടിഞ്ഞാറ് പയ്യാവൂർ പഞ്ചായത്തുംപടിയൂർ പഞ്ചായത്തും വടക്ക് ഭാഗം പയ്യാവൂർ പഞ്ചായത്തും കർണ്ണാടക വനാതിർത്തിയുംതെക്കെ അതിര് പടിയൂർ,പായം പഞ്ചായത്തുകളും ആണ്.
നുച്യാട് ,വയത്തൂർ എന്നി രണ്ട് റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്നഉളിക്കൽ ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 40012 ആണ്. അതിൽ 19984 പുരുഷന്മാരും 20028 സ്ത്രികളുമാണ് . ഇരിക്കൂർ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണിത് .22 വാർഡുകളുള്ള പഞ്ചായത്തിൽ 7 എണ്ണം നുച്യാട് വില്ലേജ് പരിധിയിലും, 15 എണ്ണം വയത്തൂർ വില്ലേജ് പരിധിയിലുമാണ് .ആകെ 22 വാർഡുകളിൽ 11 വാർഡുകളിൽ വനിതാസംവരണവും 1 വാർഡ് പട്ടികവർഗ്ഗ സംവരണവുമാണ്.
ഭുപ്രകൃതി അനുസരിച്ച് 12°5 അക്ഷാംശത്തിലും 75°40 രേഖാംശത്തിലും സ്ഥിതി ചെയ്യുന്ന മലനാട് മേഖലയിൽ വരുന്ന പ്രദേശമാണ് ഉളിക്കൽ ഗ്രാമപഞ്ചായത്ത്. തെങ്ങ് ,റബ്ബർ ,കശുമാവ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കൃഷികൾ .കൂടാതെ കുരുമുളക്,വാഴ,,കവുങ്ങ്,നെല്ല്,കപ്പ,കോക്കോ എന്നിവയും കൃഷി ചെയ്തുവരുന്നു . കർണ്ണാടക ഫോറസ്റ്റിൽ നിന്ന് ആരംഭിച്ച് മണിക്കടവ് ,മാട്ടറ,നുച്യാട് , തേർമല മുണ്ടാനൂർ എന്നി വാർഡുകളിൽ കൂടി ഒഴുകി വളപട്ടണം പുഴയിൽ ചേരുന്ന പുഴയാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്.കൂടാതെ പഞ്ചായത്തിൽ ഉടനിളം ഉള്ള നിരവധി അരുവികളും കുളങ്ങളും ജനങ്ങൾ ജലസേജനത്തിനായി ഉപയോഗിച്ചുവരുന്നു . ഗ്രാമപഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ് കിണറുകൾ ആണ്. ഈ കുടിവെള്ള സ്രോതസുകളുടെ സംമ്പുഷ്ടീകരിക്കുന്നതിനായി പഞ്ചായത്ത് തെഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ കിണറുകളും റീചാർജ് ചെയ്യുന്നതിന് ശ്രമിച്ചെങ്കിലും 70 ശതമാനം മാത്രമേ കിണർ റീചാർജ് പൂർത്തീകരിക്കുന്നതിന് സാധിച്ചിട്ടുള്ളു.
ഒട്ടേറെ കുന്നുകളും മലകളും താഴ്വരകളും നിറഞ്ഞ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ “കുന്നുകളുടെ റാണി” എന്നറിയപ്പെടുന്ന കാലങ്കി മലയിൽ സ്ഥിതി ചെയ്യുന്ന വ്യുപോയന്റ് കാണുന്നതിനായി നിരവധി സഞ്ചാരികൾ എത്താറുണ്ട്.അതിനാൽ കാലങ്കിയെ ടൂറിസം ഡെസ്റ്റിനേഷനായി പഞ്ചായത്ത് പ്രഖ്യാപിച്ച് പ്രീമിയം നിലവാരത്തിലുള്ള വഴിയോര വിശ്രമകേന്ദ്രം നിർമിച്ച് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുണ്ട്. ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ കിലോമീറ്ററുകൾ വരുന്ന റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുക എന്നത് ശ്രമകരമായ ദൌത്യമായിരുന്നു, എങ്കിലും നിലവിലുള്ള തെരുവ് വിളക്കുകളുടെ അറ്റകുറ്റ പണിനടത്തിയും പുതിയ തെരുവിളക്കുകൾ സ്ഥാപിച്ചും മുഴുവൻ ടൌണുകളിലും ഹൈമാസ്റ്റ് അല്ലങ്കിൽ മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചും മുഴുവൻ വഴിയോരങ്ങളും രാത്രി സഞ്ചാരത്തിന് യോഗ്യമാക്കിയിട്ടുണ്ട്. കർണ്ണാടക വനവുമായി 14.5 കിലോമീറ്റർ ദൂരം അതിർത്തി പങ്കിടുന്നതിനാൽ ആന അടക്കമുള്ള വന്യജീവികളുടെ നിരന്തരമായ ഉപദ്രവത്തിൽ നിന്ന് രക്ഷ നേടുന്നതിനായി മുഴുവൻ വന അതിർത്തിയും സോളാർ ഹാംഗിങ്ങ് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്.
ഒരുമലയോര പ്രദേശമായ ഉളിക്കലിൽ നാനാജാതി മതസ്ഥർ ഐക്യത്തോടും സൗഹാർദ്ദത്തോടും കൂടിജീവിക്കുന്നു. നാടിന്റെ വികസനകാര്യങ്ങളിൽ ജനങ്ങൾ കക്ഷിരാഷ്ട്രീയവ്യത്യാസങ്ങളും വർണ്ണ വർഗ്ഗ വിവേചനവും ഇല്ലാതെ ഒത്തൊരുമിച്ച് കൂട്ടായി പ്രവർത്തിക്കുന്ന ഒരു പ്രദേശമാണിത്.കുടിയേറ്റത്തിനുമുമ്പ് കുറഞ്ഞ തോതിൽ ജനവാസം മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 9499 ഓളം കുടുംബങ്ങൾ ഇവിടെ താമസിച്ചു വരുന്നു.വിദ്യാഭ്യസത്തിന് പ്രാധാന്യം കൊടുത്തതിന്റെ ഫലമായി ഏറെ ക്ലേശങ്ങൾ സഹിച്ചാണെങ്കിലും കുട്ടികളെ പഠിപ്പിക്കുകയും തൽഫലമായി കേരളത്തിന് അകത്തും പുറത്തും അനേകം കുട്ടികൾ ജോലിനേടുകയും ചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് രൂപികരിച്ചിട്ട് 25 വർഷങ്ങൾ പിന്നിട്ടിട്ടുണ്ട്. ഈ കാലയളവിൽ വികസന കാര്യങ്ങളിൽ വളരെ ഏറെ മുന്നോട്ട് പോകുന്നതിന് സാധിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിനും, അനുബന്ധ സ്ഥാപനങ്ങൾക്കും ,ഘടക സ്ഥാപനങ്ങൾക്കും ,അംഗൻവാടികൾക്കും സ്വന്തമായി കെട്ടിടം നിർമ്മിക്കുവാനും അടിസ്ഥാന സൌകര്യങ്ങൾ മെച്ചപ്പെടുത്താനും സാധിച്ചു. ഗ്രാമപഞ്ചായത്ത് നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജലനിധി പദ്ധതിയിലൂടെ പരിഹാരം കണ്ടെത്തുന്നതിന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം മുതൽ എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിന് കേന്ദ്രഗവണ്മെന്റ് സഹായത്തോടെ നടപ്പിലാക്കുന്ന ജലജീവ മിഷൻ പ്രവർത്തനം ഊർജിതമായി നടന്നുവരുന്നു .ശുചിത്വമിഷൻ സഹായത്തേടെ എല്ലാവീടുകളിലും കക്കൂസ് നിർമ്മിച്ചു. സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കി.എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കുന്നതിനായി ലൈഫ് ഭവന പദ്ധതി വഴി വീടുകൾ നിർമ്മിച്ച് നൽകി .വാർഷിക പദ്ധതി വഴി അടിസ്ഥാന സൌകര്യങ്ങളുടെ വികസനം നടപ്പിലാക്കി.കാർഷിക മേഖലയുടെ വികസത്തിനായി സ്വന്തമായി കാർഷിക നഴ്സറി സ്ഥാപിച്ച് ഗുണമേന്മയുള്ള നടീൽവസ്തുകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്തുവരുന്നു. കാർഷിക മേഖലയിലെ മികച്ച പ്രവർത്തനത്തിന് കൃഷി വകുപ്പ് ഏർപ്പെടുത്തിയ അച്യുതമേനോൻ പുരസ്കാരം തുടർച്ചയായ രണ്ട് വർഷം നേടാൻ സാധിച്ചു.ആരോഗ്യമേഖലയുടെ അടിസ്ഥാന സൌകര്യങ്ങൾ വർദ്ധിപ്പിച്ചു. ഒപ്പം തന്നെആവശ്യമായ മരുന്നുകൾ സൌജന്യമായി ലഭ്യമാക്കി .ഉളിക്കൽ ഗ്രാമപഞ്ചായത്തിൽ മൊത്തം 367 ഗ്രാമീണ റോഡുകളാണ് നിലവിലുള്ളത്. ഈ റോഡുകളുടെ ടാറിംഗ് കോണ്ക്രീറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി ഗതഗതയോഗ്യമായ നിലയിൽ പരിപാലിച്ചിരിക്കുന്നു .