പൊതു സാമൂഹ്യ സാമ്പത്തിക അവസ്ഥ

 

 ജ

പൊതുസാമൂഹികസാമ്പത്തികഅവസ്ഥ

 

വളരെ വിസ്തൃതമായ, ഇടത്തരക്കാരായ കർഷകരും കർഷക തൊളിലാളികളും ഒരുമയോടെ ജീവിക്കുന്ന ഒരു പഞ്ചായത്താണിത്. 2000-ാം ആണ്ടിൽ രൂപീകൃതമായ ഈ പഞ്ചായത്തിൽ നിവസിക്കുന്ന ജനവിഭാഗത്തിൽ ഭൂരിഭാഗവും കുടിയേറ്റ ജനതയാണ്. ഈ നാടിൻ്റെ വികസനത്തിനായിഎല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന പാരമ്പര്യമാണ് ഇവിടെയുള്ളത്.

 

കേരളത്തിൽ പൊതുവായി കാണപ്പെടുന്ന സാമൂഹിക സാഹചര്യങ്ങൾ തന്നെയാണ് ഇവിടെയുള്ളത്. റബ്ബർ, കുരുമുളക്, കശുമാവ്, കമുങ്ങ്, തെങ്ങ്. തുടങ്ങി സാമ്പത്തിക നേട്ടം നേടിത്ത രുന്ന കൃഷികൾ ചെയ്യുക. സ്വത്ത് സമ്പാദനത്തിനായി പഠിച്ച് വിദേശത്ത് പോവുക, വ്യാപാര സങ്കേതിക വളർച്ച കൊണ്ടുണ്ടാകുന്ന നേട്ടങ്ങളിലും പങ്കാളികളാവുന്ന ജനങ്ങളാണ്.പൊതുവേ സമാധാന കാംക്ഷികളാണ്.

 

തദ്ദേശവാസികളും കർണ്ണാടകയിലെ കുടക് വംശജരും സംയുക്തമായി സംരക്ഷിക്കുകയും അതി വിപുലമായി ഉത്സവം സംഘടിപ്പിക്കുകയും ചെയ്യുന്ന വയത്തൂർ കാളിയാർ ശിവക്ഷേത്രമാണ് എടുത്തുപറയത്തക്ക ഒരു ശിവക്ഷേത്രം ആരാധനാലയങ്ങളിൽ പ്രമുഖമാണ്. മലബാറിലെ പ്രശസ്ഥ ഹൈന്ദവ തീർത്ഥാലയമായ കുന്നത്തൂർപാടി ക്ഷേത്രം ഉളിക്കൽ പഞ്ചായത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള പയ്യാവൂർ ഗ്രാമപഞ്ചായ ത്തിലാണ്. ഈ പഞ്ചായത്തിൽ ധാരാളം ക്രിസ്ത്യൻ ദേവാലയങ്ങളും,മുസ്ലിം പള്ളികളും അമ്പലങ്ങളുമുണ്ട്.

 

ആദിവാസി ഗോത്രവർഗ്ഗങ്ങൾ ഏറെ അധിവസിക്കുന്ന ഒരു പ്രദേശവും കൂടിയാണിത്. ഇവിടെ 18 എസ്. ടി. കോളനികളും ഒരു എസ്. സി. കോളനിയും ഉണ്ട്. അവരുടെ തനതായ കലാരൂപങ്ങൾ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെട്ടു വരുന്നു. അവരുടെ ആചാരാനുഷ്‌ഠാനങ്ങളും ആരാധനാ രീതികളും വളരെ പ്രത്യേകത നിറഞ്ഞതാണ്.

 

വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന ജനവിഭാഗമുള്ള ഒരു പഞ്ചായത്ത് കൂടിയാണിത്. 7 എൽ. പി. സ്കൂളുകളും, 6 യു. പി. സ്കൂളുകളും 2 ഹയർ സെക്കണ്ടറി സ്കൂളുകളും 2 സി. ബി എസ്. ഇ. സ്കൂളുകളും വളരെ നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. അതുപോലെ തന്നെ 37 അങ്കണവാടികളുംബഡ്സ് സ്കൂൾ,2 തുടർവിദ്യാ കേന്ദ്രങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. പ്രാഥമിക വിദ്യാഭ്യസത്തിനുള്ള സൗകര്യങ്ങൾ ഇവിടെ ഏറെയുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഈ പഞ്ചായത്തിൽ ഇല്ല.

ആരോഗ്യ മേഖലയിൽ ഗവൺമെന്റ് എഫ് എച്ച് സിയും അനവധിയായ സ്വകാര്യ ആശുപത്രികളും പഞ്ചായത്തിനുള്ളിൽ പ്രവർത്തിക്കുന്നു. എഫ് എച്ച് സി ക്കു കീഴിലുള്ള ആറ് സബ് സെന്ററുകളും സജീവമാണ്. ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ഇവിടെ പ്രവർത്തിക്കുന്നു. ഗവ ആയുർവേദ ആശുപത്രി അടക്കം ആയുർവേദ പാരമ്പര്യ ചികിത്സാലയങ്ങൾ, ഗവ ഹോമിയോ ആശുപത്രിയും നിരവധി ആയിട്ടുള്ള ഹോമിയോ ഡിസ്പെൻസറികളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഒരു കൃഷിഭവനും മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് അറബിയിൽ ഒരുമൃഗാശുപത്രിയും അതിൻ്റെ കീഴിൽ മാട്ടറ, കോളിത്തട്ട്, തേർമല എന്നിവിടങ്ങളിലായി 3സബ്സെന്ററുകളും, മണിക്കടവിൽ ഒരു മൊബൈൽ ഫാം എയ്‌ഡ് യൂണിറ്റും,ഉളിക്കളിൽ ക്ഷീരവികസന ഓഫീസും പ്രവർത്തിച്ചു വരുന്നു.

സാമ്പത്തിക മേഖല മെച്ചപ്പെടുത്തുന്നതിനായി ചെറുകിട വ്യസായത്തിലും, ഉൽപ്പാദന മേഖലയിലും  എടുത്തു പറയത്തക്ക സംരഭവും പഞ്ചായത്തിൽഉണ്ട്.  കുടിവെള്ളബോട്ടി ലിംഗ് പ്ലാന്റും, കറിപൗഡർ യൂണിറ്റും, കുടുംബശ്രീ യൂണിറ്റുകൾ നടത്തുന്ന ചില ചെറുകിട സംരംഭങ്ങളും ഇവിടെ വിജയകരമായി മുന്നോട്ടു പോകുന്നു. ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഗുണമേന്മയുള്ള സംരംഭങ്ങൾആരംഭിച്ചിട്ടുണ്ട്. ഉളിക്കൽ പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇവയിലൂടെ വനിതകൾക്ക് തൊഴിലും വരുമാനം ലഭ്യമാകുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും സാധിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സാമൂഹിക സാംസ്കാരിക ബോധനിലവാര വർദ്ധനവിന് ഉതകുന്ന വിധത്തിൽ പഞ്ചായത്തിൽ ക്ലബ്ബുകൾ,വായനശാലകൾ പ്രവർത്തിച്ചുവരുന്നു. ഇവയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു. കായിക രംഗത്ത് മികവ് തെളിയിച്ച ഒട്ടേറെ കലാപ്രതിഭകൾ ഈ പഞ്ചായത്തിൽ ഉണ്ട്.  2021-22 വാർഷിക പദ്ധതിയിൽ സ്റ്റേഡിയത്തിന് സ്ഥലം വാങ്ങുന്നതിന് ഫണ്ട് വക ഇരുത്തിയിട്ടുണ്ട്. പൊതുവിൽ വിലയിരുത്തിയാൽ കഴിഞ്ഞ 24 വർഷത്തിനിടയിൽ വാർഷിക പദ്ധതികളിലൂടെ ഒട്ടനവധി നേട്ടങ്ങൾ പഞ്ചായത്തിന് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.