ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
2000 ഒക്ടോബർ മാസം 2 ന് രൂപീകൃതമായ ഒരു മലയോര പഞ്ചായത്താണ് ഉളിക്കൽഗ്രാമപഞ്ചായത്ത്. ഒരു വാടകമുറിയിൽ ചുരുങ്ങിയ സൌകര്യങ്ങളും 50000/- രൂപയുടെ സർക്കാർ ഗ്രാന്റുമായി ആരംഭിച്ച ഈപഞ്ചായത്തിന്റെ വികസനം അതിവേഗത്തിലായിരുന്നു. ഓഫീസ് സമുച്ചയം നിർമ്മിക്കാൻ സ്ഥലംവിലക്കുവാങ്ങി 2004ൽ ആരംഭിച്ച കെട്ടിട നിർമ്മാണം ഒറ്റവർഷം കൊണ്ട് പൂർത്തികരിച്ച് സ്വന്തം കെട്ടിടത്തിലേക്ക്പ്രവർത്തനംമാറ്റാൻപഞ്ചായത്തിന് സാധിച്ചു.ഇപ്പോൾജില്ലയിലെമറ്റേത് പഞ്ചായത്തിനോടുംകിടപിടിക്കുന്ന സൌകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസും ഘടകസ്ഥാപനങ്ങളും,ഓഫീസുകളുംപഞ്ചായത്തിനുണ്ട്.
കൂടുതൽ വായിക്കുക