ചരിത്രം

സ്ഥലനാമചരിത്രം

ഓലിക്കൽ എന്ന ഉളിക്കൽ നിലം 6.91 ഏക്കർ വിസ്തീർണ്ണം ഉള്ളതാണ്.ഹിൽ ഹൈവേയുടെ ഭാഗമായ ഉളിക്കൽ- ആലക്കോട് റോഡിന്റെ ഇടതുവശത്തായി ഉളിക്കൽ ടൗണിൽ പട്ടികവർഗ്ഗ സാംസ്കാരിക നിലയത്തിന്റെയും, ഉളിക്കൽ പണിയൻ സങ്കേതത്തിന്റെയും പിന്നിലായി നുചിയാട് പുഴ ലക്ഷ്യമാക്കി ഒഴുകുന്ന പുലിക്കുണ്ടു തോടിന്റെ മറുകരയിൽ മേൽപ്പറഞ്ഞ നിലത്തിൽ തോടിനോട് ചേർന്ന് ചാര നിറമുള്ളതും പ്രത്യേക മിനുമിനുപ്പും തിളക്കം ഉള്ളതും, ഏതാനും കല്ലുളിപ്പാടുകൾ ഉള്ളതുമായ ഒരു കരിങ്കൽ പാറ ഉണ്ട്. ഏതോ കാലത്ത് കല്ല് മുറിച്ചെടുക്കുന്നതിനായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉളി കയറില്ലാത്തതിനാൽ ഈ പാറയ്ക്ക് ഉളിക്കൽ എന്ന് പേരുണ്ടായതായാണ് വ്യാപകമായി പറയപ്പെടുന്നത്.

കടപ്പാട്: സ്ഥല നാമത്തെ പറ്റിയുള്ള സ്ഥലവാസികളായ മുൻകാല സാമൂഹ്യ പ്രവർത്തകരിൽ നിന്നും തേവർകുന്നേൽ അഗസ്റ്റിൻ ശേഖരിച്ച വിവരങ്ങളാണ് ഇത്.

 

സ്ഥാപന ചരിത്രം

        2000 ഒക്ടോബർ മാസം 2 ന് രൂപീകൃതമായ ഒരു മലയോര പഞ്ചായത്താണ് ഉളിക്കൽഗ്രാമപഞ്ചായത്ത്. ഒരു വാടകമുറിയിൽ ചുരുങ്ങിയ സൌകര്യങ്ങളും 50000/- രൂപയുടെ സർക്കാർ ഗ്രാന്‍റുമായി ആരംഭിച്ച ഈപഞ്ചായത്തിന്‍റെ വികസനം അതിവേഗത്തിലായിരുന്നു. ഓഫീസ്  സമുച്ചയം നിർമ്മിക്കാൻ സ്ഥലംവിലക്കുവാങ്ങി 2004 ൽ ആരംഭിച്ച കെട്ടിട നിർമ്മാണം ഒറ്റവർഷം കൊണ്ട് പൂർത്തികരിച്ച് സ്വന്തം കെട്ടിടത്തിലേക്ക്പ്രവർത്തനംമാറ്റാൻപഞ്ചായത്തിന് സാധിച്ചു. ഇപ്പോൾ ജില്ലയിലെ മറ്റേത് പഞ്ചായത്തിനോടുംകിടപിടിക്കുന്ന സൌകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസും ഘടകസ്ഥാപനങ്ങളും,ഓഫീസുകളുംപഞ്ചായത്തിനുണ്ട്. ഉളിക്കൽഗ്രാമപഞ്ചായത്തിൻ കീഴിൽ നിരവധി ഘടകസ്ഥാപനങ്ങളും സർക്കാർസ്ഥാപനങ്ങളും പ്രവർത്തിച്ച് വരുന്നുണ്ട്.ഐ.സി.ഡി.എസിന് കീഴിലുള്ള 37 അങ്കണവാടികളിൽ 37എണ്ണവുംസ്വന്തംകെട്ടിടത്തിൽപ്രവർത്തിച്ചുവരുന്നു.

 മുഴുവൻഅങ്കണവാടികൾക്കുംസ്വന്തമായികെട്ടിടംഎന്നലക്ഷ്യം നമുക്ക് പൂർത്തികരിക്കുവാൻ  കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിനും ഘടകസ്ഥാപനങ്ങൾക്കും മെച്ചപ്പെട്ട അടിസ്ഥാന സൌകര്യങ്ങൾ ലഭ്യമാക്കാൻനമുക്ക് കഴിഞ്ഞിട്ടുണ്ട്, ഓഫീസിന്‍റെ പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ ഓഫീസിന് ഐ.എസ്.ഒ സർട്ടിഫിക്കേഷൻലഭ്യമായിട്ടുണ്ട്.  ഓഫീസ് പ്രവർത്തനങ്ങൾ പൂർണ്ണമായും ഓണ്‍ലൈൻ ആക്കുന്നതിന്‍റെ ഭാഗമായി കെ സ്മാർട്ട് സോഫ്റ്റ് വെയർ വിന്യസിക്കുകയും ഓഫീസ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 30 കമ്പ്യൂട്ടറുകളും 8 പ്രിന്‍റും 2 ഹൈസ്പീഡ് സാക്നാറും മൂന്ന് ഹൈ സ്പീഡ് നെറ്റ് വർക്ക് കണറ്റിവിറ്റിയും നിലവിലുണ്ട്.