സംസ്ഥാന കർഷക അവാർഡ് - ശ്രീ.സി അച്ചുതമേനോൻ സ്മാരക അവാർഡ്

സംസ്ഥാന കർഷക അവാർഡ് 2025 -എറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം

2023–24, 2024–25, 2025–26 എന്നീ സാമ്പത്തിക വർഷങ്ങളിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ സമഗ്രമായ കാർഷിക ക്ഷേമ പ്രവർത്തനങ്ങളും ശ്രദ്ധേയമായ കാർഷിക ഇടപെടലുകളും പരിഗണിച്ചാണ് എറ്റവും മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ശ്രിസി അച്ചുതമേനോൻ  സ്മാരക പുരസ്കാരത്തിന് പഞ്ചായത്തിനെ അർഹമാക്കിയിരിക്കുന്നത്.

പഞ്ചായത്തും കൃഷിവകുപ്പും കുടുംബശ്രീയും കർഷക സമൂഹവും കൈകോർത്തുകൊണ്ട് കൃഷിയിടങ്ങളിൽ സൃഷ്ടിച്ച പ്രകടമായ മാറ്റങ്ങളുംകാർഷിക മേഖലയെ കൂടുതൽ സജീവവും സ്വയംപര്യാപ്തവുമാക്കുന്നതിനായി നടത്തിയ ഇടപെടലുകളും ഈ അംഗീകാരത്തിന് പ്രത്യേക പരിഗണന ലഭിച്ച ഘടകങ്ങളാണ്.

ഇതോടൊപ്പംഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ അഭിമാന പദ്ധതിയായ പഞ്ചായത്ത് കാർഷിക നഴ്സറി പ്രത്യേകം എടുത്തുപറയേണ്ടതാണ്.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച കാർഷിക നഴ്സറി കേരളത്തിലാകെ ശ്രദ്ധിക്കപ്പെട്ട ഒരു വിജയകരമായ മാതൃകാ സംരംഭമായി മാറിയിരിക്കുകയാണ്സ്വന്തമായി കാർഷിക നഴ്സറിയുള്ള പഞ്ചായത്ത് എന്ന അഭിമാനപദവി നേടാൻ ഉളിക്കലിന് കഴിഞ്ഞത് ഈ പദ്ധതിയുടെ ഫലപ്രാപ്തിയുടെ ഏറ്റവും വലിയ തെളിവാണ്.

നഴ്സറിയിലൂടെ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നുകഴിഞ്ഞ വർഷങ്ങളിൽ 17,000 കുറ്റ്യാടി തെങ്ങിൻ തൈകളും 25,000 കവുങ്ങിൻ തൈകളും ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാൻ പഞ്ചായത്തിന് സാധിച്ചുകൂടാതെഒരു ലക്ഷത്തിലധികം ഹൈബ്രിഡ് പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ച് ഉളിക്കൽ പഞ്ചായത്തിലെ കർഷകർക്ക് മാത്രമല്ലസമീപ പഞ്ചായത്തുകളിലെ കർഷകർക്കും വിതരണം ചെയ്തുവരുന്നു.

കർഷകരുടെ പ്രതീക്ഷകളും അവരുടെ അധ്വാനവും തന്നെയാണ് നമ്മുടെ മണ്ണിന്റെ ആത്മാവ്. ആ അധ്വാനത്തിന് കരുത്തേകുന്നതിനായി ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മസേന ആത്മാർത്ഥമായ സേവനമാണ് കർഷകർക്ക് നൽകിവരുന്നത്കർഷകർക്ക് ആവശ്യമായ യന്ത്രങ്ങൾവിത്തുകൾവളങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വിദഗ്ധ തൊഴിലാളികളുടെ നൈപുണ്യവും ആത്മാർത്ഥമായ സേവനവും കർഷകർക്ക് ഉറപ്പാക്കുന്നുഇതിലൂടെ യന്ത്രവത്കൃത കൃഷിയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള ശക്തമായ ചുവടുവയ്പ്പാണ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് നടത്തുന്നത്.

53.63 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ  കൃഷിഭൂമിയുള്ള ഉളിക്കൽ ഗ്രാമപഞ്ചായത്ത്കാർഷിക ഉത്പാദനത്തിനൊപ്പം കാർഷിക വിഭവങ്ങളുടെ സംസ്കരണത്തിനും മൂല്യവർധനയ്ക്കും വലിയ പ്രാധാന്യം നൽകുന്നു.

ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റി വിദേശ വിപണികളിൽ ഉൾപ്പെടെ എത്തിക്കുന്ന എലമെന്റ് ഹോംസ്റ്റഡ് പ്രോഡക്ട്സ് പോലുള്ള സംരംഭങ്ങൾ മലയോര കർഷകരുടെ ഉത്പന്നങ്ങൾക്ക് പുതിയ വിപണന സാധ്യതകൾ തുറന്നുകൊടുക്കുന്നു.

ചക്കവാഴക്കൂമ്പ്വാഴക്കുലവിവിധ ഇലവർഗങ്ങൾമുരിങ്ങക്കായകപ്പ തുടങ്ങിയ പ്രാദേശിക കാർഷിക വിഭവങ്ങളെ റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന ഈറ്ററി മലബാറിക്കസ്ചെറുധാന്യങ്ങൾ മുളപ്പിച്ച് ഉണക്കി പൊടിച്ച് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുന്ന റിയൽസ് ഫ്ലവർ മിൽകുടുംബശ്രീയുടെ വിജയഗാഥ രചിച്ച കോളിത്തട്ട് നവജ്യോതി ഓയിൽ ആൻഡ് ഫ്ലവർ മിൽ തുടങ്ങിയ സംരംഭങ്ങളും ഉളിക്കലിന്റെ കാർഷിക-സംരംഭകത്വ മുന്നേറ്റത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്.

സംയോജിത കൃഷിരീതിയിലൂടെ ദേശീയതലത്തിൽ ഉൾപ്പെടെ അംഗീകാരം നേടിയ ഷിജി ജയിംസിന്റെ ഉടമസ്ഥതയിലുള്ള റിച്ചൂസ് ഡയറി ഫാം ഉൾപ്പെടെമലയോരത്തിന്റെ കാർഷിക സമ്പത്തിനെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന നിരവധി സംരംഭങ്ങൾ ഇന്ന് ഉളിക്കലിന്റെ അഭിമാനമായി മാറിയിരിക്കുന്നു.

ഇതിനുപുറമെനൂറിലധികം ചെറുകിട സംരംഭങ്ങളുംനുച്യാട് പ്രവർത്തിക്കുന്ന കശുവണ്ടി ഫാക്ടറിയുംവിവിധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പുതിയ സംരംഭകർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിർമ്മാണം പൂർത്തിയാക്കിയ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റും ഉളിക്കലിന്റെ വികസന മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരുന്നു.

കർഷകനെ വെറും ഉത്പാദകനായി കാണാതെകർഷകനെ കാർഷിക സംരംഭകനാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ യാത്രയുടെ പ്രതീകങ്ങളാണ് ഈ പ്രവർത്തനങ്ങളും സംരംഭങ്ങളും.

മണ്ണിനെയും കർഷകനെയും കാർഷിക സംസ്കാരത്തെയും ചേർത്തുപിടിച്ച്കൃഷിയെ ഉപജീവനമാർഗം എന്നതിലുപരി ഒരു സംരംഭകത്വ സാധ്യതയായി ഉയർത്തിക്കൊണ്ടുവരുന്ന ഉളിക്കൽ ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

ഈ പുരസ്കാരം ഒരു പഞ്ചായത്തിനുള്ള അംഗീകാരം മാത്രമല്ലമണ്ണിൽ അധ്വാനിക്കുന്ന ഓരോ കർഷകനുമുള്ള ആദരവുകൂടിയാണ്.